തമിഴ്നാട്ടിൽനിന്നുള്ള ഹാജിമാർ ഇന്ന്​ എത്തും

നെടുമ്പാശ്ശേരി: തമിഴ്നാട്ടിൽനിന്നുള്ള ഹാജിമാരുടെ സംഘം വെള്ളിയാഴ്ച ഉച്ചക്ക്​ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ എത്തും. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ എംബാർക്കേഷൻ പോയന്റുകളുടെ എണ്ണം കുറച്ച സാഹചര്യത്തിലാണ് ഈ വർഷം തമിഴ്നാട്ടിൽനിന്നുള്ള 1966 തീർഥാടകരും കൊച്ചി വിമാനത്താവളം വഴി ഹജ്ജിന് പുറപ്പെടാൻ നെടുമ്പാശ്ശേരിയിലെത്തുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിലെ വിമാനങ്ങളിലാണ് ഇവരുടെ യാത്ര. ഇവർക്കുള്ള താമസം, ഭക്ഷണം, യാത്ര രേഖകൾ കൈമാറൽ, യാത്രയയപ്പ് സംഗമം എന്നിവക്കായി പ്രത്യേക ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. സേവനത്തിനായി വളന്‍റിയർമാരിൽനിന്നു തമിഴ്ഭാഷ അറിയുന്നവരെ നിയോഗിച്ചിട്ടുണ്ട്. തമിഴ്നാട് ഹജ്ജ് കമ്മിറ്റിയുടെ താൽക്കാലിക ക്യാമ്പ് ഓഫിസും ഹജ്ജ് ക്യാമ്പിൽ പ്രവർത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.