റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം

പെരുമ്പാവൂര്‍: പാറപ്പുറം തെറ്റിക്കോട്ട് ലെയിന്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ 12ാമത് വാര്‍ഷികവും കുടുംബസംഗമവും ചലച്ചിത്ര അക്കാദമി മെംബറും നിര്‍മാതാവുമായ മമ്മി സെഞ്ച്വറി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് യാഷ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.എ. സിറാജ്, സിന്ധു ജയകൃഷ്ണന്‍, ശ്രീസ്വാമി ഗുരുകുലം പി.ആര്‍.ഒ എസ്. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍. ജയകുമാര്‍ സ്വാഗതവും പി.എ. അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അംഗങ്ങളില്‍ എം.ബി.ബി.എസ് കരസ്ഥമാക്കിയ ഡോ. ഐറിന്‍ റേച്ചല്‍ ജയിംസ്, ഡോ. മേഘന സക്കീര്‍ എന്നിവരെയും ഹിന്ദി കവിത രചന മത്സരത്തില്‍ ദേശീയതലത്തില്‍ അവാര്‍ഡ് നേടിയ ഡോ. റീന കുമാരിയെയും ആദരിച്ചു. ഭാരവാഹികൾ: ഹാഷിം കേലോത്ത് (പ്രസി), കെ.ആര്‍. മുരളി, ദിനൂപ് ആര്‍. നായര്‍ (വൈസ് പ്രസി), എം.എ. അബ്ദുല്‍ ഖാദര്‍ (സെക്ര), എം.എം. സാദിഖ്, എം.എം. സക്കീര്‍ഖാന്‍ (ജോ. സെക്ര), എസ്. രാജേന്ദ്രന്‍ (ട്രഷ). em pbvr 2 Mammi Century പാറപ്പുറം തെറ്റിക്കോട്ട് ലെയിന്‍ മമ്മി സെഞ്ച്വറി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.