മൂവാറ്റുപുഴ മേഖലയിൽ ഛർദിയും വയറിളക്കവും പടരുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ മേഖലയിൽ മഞ്ഞപ്പിത്തത്തിന് പിന്നാലെ ഛർദിയും വയറിളക്കവും പടരുന്നു. ആവോലി, പായിപ്ര പഞ്ചായത്തുകൾ, മൂവാറ്റുപുഴ നഗരസഭയിലെ വിവിധ പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഛർദിയും വയറിളക്കവും പടർന്നു പിടിച്ചിരിക്കുന്നത്. അസുഖ ബാധിതരായി നിരവധി പേരാണ് ജനറൽ ആശുപത്രിയിലുൾപ്പെടെ ചികിത്സതേടുന്നത്. കഴിഞ്ഞ ദിവസം അമ്പതോളം പേരാണ് ജനറൽ ആശുപത്രിയിൽ മാത്രം ചിത്സതേടി. ഇവരിൽ ചിലർക്ക് ശക്തമായ പനിയും ബാധിച്ചിരുന്നു. നിലവിൽ 20ലധികം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലും നിരവധി പേർ ചികിത്സയിലുണ്ട്. കുടിവെള്ളത്തിൽനിന്നാണ് രോഗം പടരുന്നതെന്നാണ് സൂചന. നിർബന്ധമായും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂവെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.