ബ്ലാവനയിൽ പാലത്തിനായി സമരം

കുട്ടമ്പുഴ: ബ്ലാവന കടവിൽ പാലം നിർമിക്കുക, ആദിവാസി സമൂഹത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ധർണ യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്‍റ് ബേബി മൂലയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കാന്തി വെള്ളക്കൈയ്യൻ, സി.ജെ. എൽദോസ്, ജെയിംസ് കോറമ്പേൽ, ഫ്രാൻസിസ് ചാലിൽ, മേരി കുര്യാക്കോസ്, സൽമ പരീത്, എം.ആർ. നടരാജൻ, ജോഷി പൊട്ടക്കൽ, അല്ലി കൊച്ചലങ്കാരൻ, രാജപ്പൻ കാണി, ഊരുമൂപ്പൻ പൊന്നപ്പൻ, ജോർജ് കല്ലറക്കൽ എന്നിവർ സംസാരിച്ചു. EM KMGM 4 palam ബ്ലാവന കടവിൽ പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച ധർണ ജില്ല കൺവീനർ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.