ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി

കോതമംഗലം: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് വാരപ്പെട്ടി പഞ്ചായത്തിൽ തുടക്കമായി. ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോഴിപ്പിള്ളിയിലെ ജോസഫ് പീച്ചാട്ട് എന്ന കർഷകന്‍റെ രണ്ടര ഏക്കർ റബർ കൃഷി നടത്തിയ സ്ഥലത്തായിരുന്നു പച്ചക്കറി കൃഷി ഉദ്ഘാടനം. വൈസ് പ്രസിഡന്‍റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് നിസാമോൾ ഇസ്മയിൽ, ബ്ലോക്ക് മെംബർ ഡയാന നോബി, വാർഡ് മെംബർമാരായ എഞ്ചൽ മേരി, സി. ശ്രീകല, കെ.എം. സെയ്ത്, കെ.കെ. ഹുസൈൻ, ദിവ്യ സലി, ബെസി ഷാജി, ദീപ ഷാജു, പ്രിയ സന്തോഷ്, സി. ബെന്നി തുടങ്ങിയവർ സംസാരിച്ചു. EM KMGM 5 Varapetty വാരപ്പെട്ടി പഞ്ചായത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ആന്‍റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.