പ്രഭാതഭക്ഷണ പരിപാടിക്ക് തുടക്കം

പള്ളിക്കര: വടവുകോട് ഗവ. എൽ.പി സ്കൂളിൽ ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു. ബി.പി.സി.എൽ കൊച്ചി റിഫൈനറി ചീഫ് ജനറൽ മാനേജർ ചാക്കോ എം. ജോസും വടവുകോട്- പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ സോണിയ മുരുകേശനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്‍റ്​ അശോക് കുമാർ, ഗവ. എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ സുരേഷ് ടി. ഗോപൻ, പി.ടി.എ പ്രസിഡന്‍റ്​ എബി, പി.ടി. അജിത്ത്, വാർഡ് അംഗങ്ങളായ സുഭിമോൾ, സജിത പ്രദീപ്, ബി.പി.സി.എൽ ചീഫ് മാനേജർ വിനീത് എം. വർഗീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.