കോതമംഗലം. കെ.എസ്.ആർ.ടി.സിയുടെ നാടുകാണി- മുളവൂർ വഴി മൂവാറ്റുപുഴ സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. ഡിപ്പോയിൽനിന്ന് 30 വർഷം മുമ്പ് ആരംഭിച്ച നാടുകാണി, കോതമംഗലം, നെല്ലിക്കുഴി, ഇരമല്ലൂർ, ചെറുവട്ടൂർ, പുതുപ്പാടി, മൂവാറ്റുപുഴ റൂട്ടിൽ സർവിസ് നടത്തിയിരുന്ന ബസ് രണ്ടു വർഷമായി സർവിസ് നിർത്തിയിട്ട്. ഈ റൂട്ടിലൂടെ ലാഭാകരമായി നടത്തിയിരുന്ന സർവിസ് നിർത്തിയതുമൂലം ഇരമല്ലൂർ, ചെറുവട്ടൂർ, പുതുപ്പാടി, മുളവൂർ തുടങ്ങിയ ഉൾപ്രദേശങ്ങളിലുള്ളവർ യാത്രാക്ലേശം അനുഭവിക്കുകയാണ്. സർവിസ് ഉടൻ പുനരാരംഭിക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മണ്ഡലം പ്രസിഡന്റ് അജീബ് ഇരമല്ലൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.