മൂവാറ്റുപുഴ: സിനിമ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയ ശേഷം വീട്ടിൽ അതിക്രമിച്ചുകയറി സിനിമ ഷൂട്ടിങ് യൂനിറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കടത്തിക്കൊണ്ടുപോയ കേസന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എൽദോസ് കുര്യാക്കോസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേസിലെ വാദി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. ഇരു കൂട്ടരോടും പണം ചോദിച്ചതായി പറയുന്നു. സിനിമ- സീരിയൽ ഷൂട്ടിങ്ങിന് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചു നൽകുകയും ഛായാഗ്രഹണ സഹായിയുമായി പ്രവർത്തിക്കുന്ന മേക്കടമ്പ് സ്വദേശിയായ യുവാവിനെയാണു തട്ടിക്കൊണ്ടുപോയത്. കൊച്ചിയിലുള്ള ഫ്ലാറ്റിൽ എത്തിച്ചു മർദിച്ച് അവശനാക്കി യുവാവിനെ പൂട്ടിയിട്ട ശേഷം രാത്രി മേക്കടമ്പിലുള്ള വീട്ടിൽ അതിക്രമിച്ചു കയറി യുവാവിന്റെ ഭാര്യയെയും കുട്ടിയെയും മർദിക്കുകയും വീട്ടിൽ ഉണ്ടായിരുന്ന സിനിമ ഷൂട്ടിങ് ഉപകരണങ്ങൾ കടത്തിക്കൊണ്ടു പോകുകയുമായിരുന്നു. ഇതിനു ശേഷം ഫ്ലാറ്റിൽനിന്ന് യുവാവിനെ വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പണമിടപാടു സംബന്ധിച്ച പ്രശ്നങ്ങളായിരുന്നു സംഭവത്തിനു കാരണം. മേക്കടമ്പ് സ്വദേശി വായ്പയായി വാങ്ങിയ 10 ലക്ഷം രൂപ തിരിച്ചുകിട്ടാൻ വേണ്ടി വൈക്കം സ്വദേശി ക്വട്ടേഷൻ നൽകിയതിനെ തുടർന്നാണ് ഗുണ്ട സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.