തൃക്കാക്കരയിലേത് തന്‍റെ വ്യക്തിപരമായ നേട്ടമല്ലെന്ന്​ വി.ഡി. സതീശൻ

പറവൂർ: തൃക്കാക്കരയിലേത് യു.ഡി.എഫിന്‍റെ ഒത്തൊരുമയോടെയുള്ള പ്രവർത്തനത്തിന്‍റെ ഫലമാണെന്നും തന്‍റെ വ്യക്തിപരമായ നേട്ടമൊന്നുമല്ലെന്നും പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. ക്യാപ്റ്റൻ വിശേഷണത്തിലൊന്നും വീഴുന്ന ആളല്ല താൻ. തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തിനുശേഷം പറവൂരിലെത്തിയ അദ്ദേഹം യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. തൃക്കാക്കരയിലെ പരാജയത്തിൽനിന്ന്​ പാഠം പഠിക്കാതെ ജനവിരുദ്ധ വികസന പരിപാടികളുമായി മുന്നോട്ട് പോവുകയാണെങ്കിൽ യു.ഡി.എഫ് ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത്, കൺവീനർ കെ.കെ. സുഗതൻ, മുസ്​ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്‍റ്​ ടി.കെ. ഇസ്മായിൽ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം EA PVR janavirudha 5 തൃക്കാക്കര തെരഞ്ഞെടുപ്പിനുശേഷം പറവൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുസ്​ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്‍റ്​ ടി.കെ. ഇസ്മായിൽ ഷാളണിയിച്ച് സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.