'ഞങ്ങളും കൃഷിയിലേക്ക് -ഒരു തൈ നടാം' സംസ്ഥാനതല ഉദ്ഘാടനം മമ്മൂട്ടി നിര്‍വഹിക്കും

കൊച്ചി: സംസ്ഥാന കൃഷിവകുപ്പി‍ൻെറ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ഒരു കോടി ഫലവൃക്ഷത്തൈ വിതരണംകൂടി ഉള്‍ക്കൊള്ളിച്ച് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് -ഒരു തൈ നടാം' എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് ചോറ്റാനിക്കര ഗ്രാമപഞ്ചായത്തില്‍ നടക്കും. സമ്മേളനത്തി‍ൻെറ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. 'ഞങ്ങളും കൃഷിയിലേക്ക് -ഒരു തൈ നടാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്‍ മമ്മൂട്ടി നിര്‍വഹിക്കും. ചോറ്റാനിക്കര ഗ്രാമപഞ്ചായത്തിലെ വര്‍ഗീസ് മഞ്ഞിലാസ് തലക്കോടി‍ൻെറ കൃഷിയിടത്തില്‍ നടക്കുന്ന ചടങ്ങില്‍ അനൂപ് ജേക്കബ് എം.എല്‍.എ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.