ജില്ലയിൽ മൂന്ന് ക്ലബ്​ ഫൂട്ട്‌ ക്ലിനിക്കുകൾ

കൊച്ചി: ജന്മനാ കുട്ടികളുടെ കാലുകൾക്ക് ഉണ്ടാകുന്ന വൈകല്യമായ ക്ലബ്​ ഫൂട്ട്‌ ചികിത്സക്കായി ജില്ലയിൽ മൂന്ന് ക്ലബ് ഫൂട്ട്‌ ക്ലിനിക്കുകൾ ആരംഭിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രി, ആലുവ ജില്ല ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളജ്‌ എന്നിവിടങ്ങളിലാണ്‌ ആരംഭിച്ചത്‌. ക്ലബ്​ ഫൂട്ട്‌ രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ്‌ ക്ലിനിക്കുകൾ ആരംഭിച്ചിട്ടുള്ളതെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. സജിത്ത്‌ ജോൺ അറിയിച്ചു. കുട്ടികൾക്ക് ജന്മനാ തന്നെ കാലുകൾക്ക് ഉണ്ടാകുന്ന ഒരു വൈകല്യമാണ് ക്ലബ് ഫൂട്ട്. ഈ വൈകല്യമുള്ള കുട്ടികളിൽ കാലി‍ൻെറ പാദം ഉള്ളിലേക്ക്​ തിരിഞ്ഞ് മടങ്ങിയിരിക്കും. ശരിയായി ചികിൽസിച്ചില്ലെങ്കിൽ കുട്ടികൾ വലുതായാൽ നടക്കുമ്പോൾ വൈകല്യമുണ്ടാകും. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ബുധനാഴ്ചയും കളമശ്ശേരി മെഡിക്കൽ കോളജിൽ വ്യാഴാഴ്ചയും ആലുവ ജില്ല ആശുപത്രിയിൽ വെള്ളിയാഴ്ചയുമാണ്‌ ക്ലിനിക് പ്രവർത്തിക്കുന്നത്‌. ക്ലിനിക്കിന്റെ സമയം രാവിലെ ഒമ്പതുമണി മുതൽ ഉച്ചക്ക്‌ ഒന്നു വരെയാണ്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.