ചെറായി കടലിൽ വിദ്യാർഥിയെ കാണാതായി

വൈപ്പിൻ: ചെറായി രക്തേശ്വരി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. അടിമാലി ജോയ്സ് ഐ.ടി.സി വിദ്യാർഥി തോപ്രാംകുടി കൊന്നക്കൽ വീട്ടിൽ ആൽവിൻ ജോസഫാണ്​ (22) കടലിൽ കുളിക്കുന്നതിനിടെ കാണാതായത്. വൈകീട്ട്​ മൂന്നോടെയായിരുന്നു സംഭവം. കുളിക്കുന്നതിനിടെ തിരയിൽപെടുകയായിരുന്നു. അധ്യാപകരടക്കം 23 അംഗ സംഘമാണ് രക്തേശ്വരി ബീച്ചിലെത്തിയത്. മുനമ്പം പൊലീസി‍ൻെറ നേതൃത്വത്തിൽ തിരച്ചിൽ നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.