ലോഡ്ജ്​ മുറിയിൽ യുവാവ്​ തൂങ്ങിമരിച്ചനിലയിൽ

കൊച്ചി: എറണാകുളം നോർത്തിലെ ലോഡ്ജ്​ മുറിയിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട അത്തിക്കാവ് ഗോകുൽഭവനിൽ ഗോകുൽ ബിജുവിനെയാണ് (22) മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്​ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പ്രണയനൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ബ്യൂട്ടിഷ്യനായ ഗോകുൽ മൂന്നുമാസം മുമ്പാണ് എറണാകുളത്ത്​ എത്തിയത്. നോർത്തിലെ എസ്.ബി.ഐക്ക്​ മുകളിലെ ലോഡ്ജിൽ മാസവാടകക്ക്​ താമസിക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയും ഗോകുലിനെ കണ്ടതായി ലോഡ്ജ് ജീവനക്കാർ പറഞ്ഞു. പിന്നീട്​ വൈകീട്ട്​ വരെ കണാതിരുന്നപ്പോൾ ഹോട്ടൽ ജീവനക്കാരൻ സംശയംതോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് മുറിതുറന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങിയനിലയിൽ ഗോകുലിനെ കണ്ടത്. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കിയശേഷം മൃതദേഹം ശനിയാഴ്​ച ബന്ധുക്കൾക്ക് വിട്ടുനൽകും. എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. atention PT obit page

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.