ചക്ക വിപ്ലവം ലക്ഷ്യമിട്ട് തൈവിതരണം

മരട്: നഗരസഭ 27ാം ഡിവിഷന്‍ കൗണ്‍സിലര്‍ സീമ ചന്ദ്ര‍ൻെറ നേതൃത്വത്തില്‍ ഡിവിഷനിലെ 150 കുടുംബങ്ങള്‍ക്ക് വിയറ്റ്നാം ഏര്‍ലി പ്ലാവിന്‍ തൈ വിതരണം ചെയ്തു. 'ഞങ്ങളും കൃഷിയിലേക്ക്' സന്ദേശത്തോടെ ഡിവിഷനില്‍ രൂപവത്​കരിച്ച വിദ്യാര്‍ഥി കൂട്ടായ്മയായ 'ഗ്രീന്‍ ഏര്‍ത്തി‍ൻെറ' സഹകരണത്തോടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഡിവിഷനില്‍ നടപ്പാക്കിയ 'ചക്ക വിപ്ലവ'ത്തി‍ൻെറ ഉദ്ഘാടനം കൗണ്‍സിലര്‍ സീമ ചന്ദ്ര‍ൻെറ അധ്യക്ഷതയില്‍ നഗരസഭ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ ഉദ്​ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സൻ രശ്മി സനില്‍, മുനിസിപ്പല്‍ എൻജിനീയര്‍ എം.കെ. ബിജു, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ കുമാരി നീമ, മെഹറുന്നിസ, ബിന്ദു, വാര്‍ഡ് സമിതി അംഗങ്ങള്‍ എന്നിവര്‍ പ​ങ്കെടുത്തു. EC-TPRA-1 Plavu പ്ലാവിന്‍ തൈ വിതരണം മരട് നഗരസഭ ചെയര്‍പേഴ്‌സൺ ആന്‍റണി ആശാന്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.