ഫോർട്ട്​കൊച്ചി ആശുപത്രിയിൽ അനസ്തറ്റിസ്റ്റും ശിശുരോഗ വിദഗ്​ധനുമെത്തി

ഫോർട്ട്​കൊച്ചി: ഫോർട്ട്​കൊച്ചി സർക്കാർ താലൂക്ക് ആശുപത്രിയിൽ സ്ഥിരം അനസ്തറ്റിസ്റ്റിനെ നിയമിച്ചു. ഡോ. സജ്നയെയാണ് നിയമിച്ചത്. സ്വകാര്യ ആശുപത്രികൾക്ക് സമാനമായ അടിസ്ഥാന സൗകര്യങ്ങളുള്ള ഫോർട്ട്കൊച്ചി സർക്കാർ ആശുപത്രിയിൽ വർഷങ്ങൾക്ക് ശേഷം പ്രസവ ശുശ്രൂഷ വിഭാഗം പ്രവർത്തനമാരംഭിച്ചെങ്കിലും സ്ഥിരമായി അനസ്തറ്റിസ്റ്റ്​ ഇല്ലാത്തത് ബുദ്ധിമുട്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷറഫിന്റെ ശ്രമഫലമായാണ് നിയമിച്ചത്. ഇതിന് പുറമെ കുട്ടികളുടെ ഡോക്ടറായ എം.എസ്. നൗഷാദിനെയും ആശുപത്രിയിലേക്ക് നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ ആശുപത്രിയിൽ പ്രസവ ശുശ്രൂഷ വിഭാഗം പ്രവർത്തനമാരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.