പറവൂർ: ബി.ജെ.പി വംശഹത്യ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക പ്രമേയത്തിൽ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി കാമ്പയിൻ സമാപിച്ചു. പറവൂരിൽ സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് വി.കെ. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗങ്ങളായ റോയ് അറക്കൽ, പി.പി. മൊയ്‌ദീൻ കുഞ്ഞു, വിമൻ ഇന്ത്യ മൂവ്മെന്‍റ് ദേശീയ വൈസ് പ്രസിഡന്‍റ് കെ.കെ. റൈഹാനത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, സംസ്ഥാന സമിതി അംഗം വി.എം. ഫൈസൽ, വിമൻ ഇന്ത്യ മൂവ്മെന്‍റ് ദേശീയ സമിതി അംഗം സിമി ജേക്കബ്, ജില്ല വൈസ് പ്രസിഡന്‍റ് ഷമീർ മാഞ്ഞാലി, നിമ്മി നൗഷാദ്, ബാബു വേങ്ങൂർ, കെ.എ. മുഹമ്മദ് ഷമീർ, ശിഹാബ് പടന്നാട്ട്, നാസർ എളമന, ഫസൽ റഹ്മാൻ, സുധീർ ഏലൂക്കര, സുനിത നിസാർ, റഷീദ് എടയപ്പുറം എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അജ്മൽ കെ. മുജീബ് സ്വാഗതവും മണ്ഡലം പ്രസിഡന്‍റ് നിസാർ വാണിയക്കാട് നന്ദിയും പറഞ്ഞു. പടം EA PVR sdpi 6 എസ്.ഡി.പി.ഐ പറവൂരിൽ നടത്തിയ ബഹുജന റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.