പത്തനംതിട്ട: കാർ വാടകക്കെടുത്തശേഷം പണയംവെച്ച് പണം വാങ്ങി പങ്കിട്ടെടുത്ത് തട്ടിപ്പുനടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കുറ്റപ്പുഴ മുത്തൂർ കഷായത്ത് വീട്ടിൽ ഗോപകുമാറിന്റെ മകൻ കെ.ജി. ഗോപു (27), പെരിങ്ങര കാരയ്ക്കൽ ചെരിപ്പേത്ത് ഇടുക്കിത്തറതുണ്ടിയിൽ വീട്ടിൽ അനീഷ് കുമാർ (26), മാവേലിക്കര തഴക്കര കാർത്തിക വീട്ടിൽ സുജിത് (32) എന്നിവരെയാണ് എറണാകുളത്തുനിന്ന് കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. പുറമറ്റം വരിക്കാലപ്പള്ളിൽ വീട്ടിൽ അഖിൽ അജികുമാറിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള വാഗൺ ആർ കാർ, കോയമ്പത്തൂരിൽനിന്ന് മൊബൈൽ ഫോണിന്റെ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് വാടകക്കെടുത്ത് മാർച്ച് നാലിനാണ് ഒന്നാം പ്രതി ഗോപു കൊണ്ടുപോയത്. പിന്നീട് തിരികെ നൽകിയില്ല. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോൾ, വാഹനം കൊണ്ടുപോയ ഒന്നാം പ്രതിയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ എറണാകുളത്ത് ഉള്ളതായി വ്യക്തമായി. തുടർന്ന്, ഒന്നിന് രാത്രി മുനമ്പം ചെറായി കടപ്പുറത്തെ റിസോർട്ടിൽനിന്ന് മൂന്നുപേരെയും പിടികൂടുകയായിരുന്നു. ഗോപുവിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ കാർ ഇയാളുടെ സുഹൃത്തും രണ്ടാം പ്രതിയുമായ അനീഷ് കുമാറിന് കൈമാറിയതായി വ്യക്തമായി. പൊലീസ് സംഘം അനീഷ് കുമാറിന്റെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തശേഷം ചോദ്യം ചെയ്തപ്പോൾ, മൂന്നാം പ്രതിക്ക് വാഹനം കൈമാറിയതായി അറിഞ്ഞു. സുജിത്തിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ, കൊല്ലം കുരീപ്പുഴയിലുള്ള ഹർഷാദിന് കാർ പണയംവെച്ചതായും കിട്ടിയ പണം മൂവരും പങ്കിട്ടെടുത്തതായും പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. PTL41 gopu കാർ വാടകക്കെടുത്ത് പണയംവെച്ച് പണം തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി കെ.ജി. ഗോപു PTL42 aneesh രണ്ടാം പ്രതി അനീഷ് PTL43 sujith മൂന്നാം പ്രതി സുജിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.