ഫോർട്ട്കൊച്ചി: സ്പെയിനിലെ ഫുട്ബാൾ ക്ലബ്ബായ റയൽ മാഡ്രിഡ് അംഗവും ഫാൻസ് അസോസിയേഷൻ ഭാരവാഹിയുമായ ജസ്റ്റിൻ ക്ലീറ്റസിന് സാന്‍റോസ് ക്ലബിന്‍റെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചിയിൽ സ്വീകരണം നൽകി. പരേഡ് മൈതാനിയിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ രാജ്യത്തെ മുതിർന്ന ഫുട്ബാൾ പരിശീലകൻ റൂഫസ് ഡിസൂസ ഉപഹാര സമർപ്പണം നടത്തി. സിസ്റ്റർ ഫാബിയോള സാന്‍റോസ് ക്ലബ് ജഴ്സി സമ്മാനിച്ചു. ഇന്ത്യൻ ഫുട്ബാൾ ടീം ഗോളിയും നിലവിൽ ഇന്ത്യൻ പരിശീലകനുമായ ഫിറോസ് ഷരീഫ് അധ്യക്ഷത വഹിച്ചു. നാവികസേന ഫുട്ബാൾ ടീമിൽ അംഗമായിരുന്ന സേവ്യർ ഫെർണാണ്ടസ്, ഗുസ്തി പരിശീലകൻ എം.എം. സലീം, എഡ്വിൻ ബെന്നി, മാർഗരറ്റ് നിഷ, ഡെയ്സി രാജൻ, സറോബ് ഡിക്കോത്ത, ജോൺ ജോസഫ്, ഉമേഷ് എന്നിവർ സംസാരിച്ചു. ചിത്രം: ജസ്റ്റിൻ ക്ലീറ്റസിന് റൂഫസ് ഡിസൂസ ഉപഹാരം സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.