ഗുണ്ടകൾ അഴിഞ്ഞാടുന്നതായി പരാതി

കാഞ്ഞൂർ: കാഞ്ഞൂരിൽ ഗുണ്ടകൾ അഴിഞ്ഞാടുന്നതായും മത്സ്യവ്യാപാരിക്ക് വധഭീഷണിയെന്നും പരാതി. ചെങ്ങൽ ശബരി റെയിൽവേ പാലത്തിലും, സമീപ പ്രദേശങ്ങളിലും ലഹരി വിൽപനയും, അനാശാസ്യവും ചോദ്യം ചെയ്ത യുവാവിനെയാണ്​ ഒരു സംഘം മർദിച്ചതായി പരാതി. തുറവുങ്കര സ്വദേശി അക്ഷയ് ബിനുവിനാണ് പരിക്കേറ്റത്. ചെങ്ങൽ പാലത്തിന് സമീപം മത്സ്യവ്യാപാരിയായ തുറവുങ്കര പള്ളിക്കൽ സണ്ണിയെയും ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയതായി പറയുന്നു. കട നാടൻ ബോംബ് എറിഞ്ഞ് തകർക്കുമെന്ന്​ ഭീഷണിപ്പെടുത്തിയതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഈ ഭാഗത്ത് മാസങ്ങൾക്ക് മുമ്പ് ഒരു യുവാവിനെ ലഹരി മാഫിയ കത്തിക്ക് കുത്തി പരിക്കേൽപ്പിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.