മണ്ണ് തട്ടിപ്പ് നടന്നതായി പരാതി

മഞ്ഞപ്ര: ഗ്രാമപഞ്ചായത്തിൽ ലക്ഷങ്ങളുടെ . ഗ്രാമപഞ്ചായത്ത് അംഗം സാജു കൊളാട്ടുകുടി സെക്രട്ടറിക്കും വിജിലൻസിനും പരാതി നൽകി. പഞ്ചായത്തിലെ ഒന്ന്, രണ്ട്, അഞ്ച് വാർഡുകളിലെ തോടുകളിൽനിന്ന് മണ്ണുവാരി കൂട്ടിയിട്ടിരുന്നു. ഈ മണ്ണ് ചാറ്റുപാടത്തെ പഞ്ചായത്തുവക സ്ഥലത്തേക്ക് നീക്കംചെയ്യാൻ ക്വട്ടേഷൻ ക്ഷണിച്ചിരുന്നു. ഇതു സ്വീകരിച്ച നടപടിയിൽതന്നെ ക്രമക്കേട് ഉണ്ടായതായി പരാതിയിൽ പറയുന്നു. മണ്ണ് സ്വകാര്യ വ്യക്തികൾക്ക് കുറഞ്ഞ തുകക്ക് മറിച്ചുകൊടുത്തതിനാൽ ഭീമമായ നഷ്ടം പഞ്ചായത്തിന് ഉണ്ടായതായാണ് ആരോപണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.