വയോധിക കിണറ്റില്‍ മരിച്ചനിലയില്‍

ചിങ്ങവനം: വയോധികയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചിങ്ങവനം, പുതുമല, കുന്നേല്‍വീട്ടില്‍ ലീലാമ്മ തോമസാണ്​ (65) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ചിങ്ങവനം പൊലീസ് ചങ്ങനാശ്ശേരിയില്‍നിന്ന്​ അഗ്​നിരക്ഷാ സേനയെ വിളിച്ചുവരുത്തി മൃതദേഹം പുറത്തെടുത്തു. 20 അടി താഴ്ചയുള്ള കിണറ്റില്‍ 15 അടി വെള്ളമാണുണ്ടായിരുന്നത്. സ്റ്റേഷന്‍ ഓഫിസര്‍ സജിമോന്‍ ടി. ജേക്കബിന്‍റെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയ സേന വല ഉപയോഗിച്ച്​ മൃതദേഹം കരക്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.