പഴയങ്ങാടി: മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട വാഹനം വിട്ടുനൽകുന്നതിനുള്ള കൈക്കൂലിയുമായി ബന്ധപ്പെട്ട് മൂന്നു പൊലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എം.ഇ. രാജഗോപാൽ, സബ് ഇൻസ്പെക്ടർ പി.ജി. ജിമ്മി, സിവിൽ പൊലീസ് ഓഫിസർ ശാരങ്ധരൻ എന്നിവരെയാണ് കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഐ.ജി) അശോക് യാദവ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ മാസം മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട വാഹനം വിട്ടുനൽകുന്നതിന് ഒരു ഇടനിലക്കാരൻ വഴി പൊലീസുദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായി നേരത്തേ ആരോപണമുയർന്നിരുന്നു. ഈ വിഷയത്തിൽ കഴിഞ്ഞ മാസം 19നാണ് കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി, പൊലീസ് ഐ.ജിക്ക് കത്തു നൽകിയത്. കേസുമായി ബന്ധപ്പെടുന്ന വ്യക്തികളുടെയും വാഹനത്തിന്റെയും വിഷയത്തിൽ നിയമപരമല്ലാത്ത വരുമാന ലക്ഷ്യത്തോടെ കൃത്രിമം കാണിച്ചതായാണ് ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട്. രേഖകൾ പരിശോധിച്ചതിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥർ അനധികൃത വരുമാന സമ്പാദനത്തിനുള്ള ദുഷ്ടലാക്കോടെ പ്രവർത്തിച്ചതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായും പൊലീസ് സേനക്ക് ഭൂഷണമല്ലാത്ത ഗുരുതര കൃത്യവിലോപവും പൊലീസിന്റെ അന്തസ്സിനു കളങ്കം വരുത്തുന്ന പ്രവൃത്തിയും ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.ജി സസ്പെൻഷൻ ഉത്തരവിട്ടത്. സംഭവത്തിൽ സംയുക്ത അന്വേഷണം നടത്തി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കണ്ണൂർ റൂറൽ ജില്ല അഡീഷനൽ സൂപ്രണ്ടിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിട്ടുണ്ട്. photos: pg jimmy suspension sarngtharan suspension me rajagopal suspension സസ്പെൻഷനിലായ സബ് ഇൻസ്പെക്ടർ പി.ജി. ജിമ്മി, സിവിൽ പൊലീസ് ഓഫിസർ ശാരങ്ധരൻ, പൊലീസ് ഇൻസ്പെക്ടർ എം.ഇ. രാജഗോപാൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.