വിദ്വേഷ മുദ്രാവാക്യം: എട്ട്​ പ്രതികൾ പൊലീസ്​ കസ്റ്റഡിയിൽ

ആലപ്പുഴ: പോപുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ റിമാൻഡിലായ എട്ട്​ പ്രതികളെ അഞ്ച്​ ദിവസത്തേക്ക്​ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു. കുട്ടിയെ റാലിയിൽ പ​ങ്കെടുപ്പിച്ച്​ പ്രകോപന മുദ്രാവാക്യം വിളിക്കാൻ പരിശീലനം നൽകിയതടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടെ വിശദമായി ചോദ്യം ചെയ്യണമെന്ന്​ ആവശ്യപ്പെട്ട്​ ആലപ്പുഴ ഫസ്​റ്റ്​ ക്ലാസ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതിയിൽ നൽകിയ ​അപേക്ഷയിലാണ്​​ കസ്റ്റഡി അനുവദിച്ചത്​. കുട്ടിയുടെ പിതാവിനെയും അടുത്തദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇതുവരെ 26 പേരാണ്​ അറസ്റ്റിലായത്​. സംഭവവുമായി ബന്ധപ്പെട്ട്​ കൂടുതൽ പേർ കുടുങ്ങുമെന്നാണ്​ പൊലീസ്​ നൽകുന്ന സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.