ഹജ്ജ് തീർഥാടകർക്ക് സൗകര്യം: സന്ദർശന വിസക്കാർക്ക് താൽക്കാലിക വിലക്ക് സാദിഖലി തുവ്വൂർ ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി സൗദിയിലേക്ക് സന്ദർശന വിസക്കാർക്ക് താൽക്കാലിക നിയന്ത്രണം. ജിദ്ദ, മദീന, യാംബു, ത്വാഇഫ് വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിലാണ് വിലക്ക്. ജൂൺ ഒമ്പത് (ദുൽഖഅദ് 10, വ്യാഴം) മുതൽ ജൂലൈ ഒമ്പത് (ദുൽഹജ്ജ് 10, ശനി) വരെയാണ് നിയന്ത്രണം. രാജ്യത്തെ വിമാന കമ്പനികൾക്ക് നൽകിയ ഹജ്ജ് യാത്ര സംബന്ധിച്ച മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വിശദീകരിച്ചിട്ടുള്ളത്. എല്ലാ തരത്തിലുള്ള സന്ദർശന വിസക്കാർക്കും വിലക്ക് ബാധകമായിരിക്കും. ഇത്തരം വിസയിൽ സൗദിയിലെത്തുന്നവരെ ഈ നാലു വിമാനത്താവളങ്ങളിൽ ഈ കാലയളവിൽ സ്വീകരിക്കില്ലെന്ന് സൗദി എയർലൈൻസ് ടൂറിസം കമ്പനികൾക്ക് അയച്ച സർക്കുലറിൽ അറിയിച്ചിട്ടുണ്ട്. ഹജ്ജ് വിസയിൽ രാജ്യത്തെത്തുന്ന തീർഥാടകരുടെ യാത്രാതിരക്ക് കണക്കിലെടുത്താണ് തീരുമാനം. സന്ദർശന വിസയുള്ളവർക്ക് ഈ സമയത്ത് റിയാദ് വിമാനത്താവളത്തിൽ വന്നിറങ്ങാം. എന്നാൽ, ഇവർക്ക് റിയാദ് വിമാനത്താവളത്തിൽനിന്നുതന്നെ തിരിച്ചുപോകുന്നതിനുള്ള റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം. ഇവർക്ക് ജിദ്ദ, മദീന, യാംബു, ത്വാഇഫ് വിമാനത്താവളങ്ങളിലേക്ക് ആഭ്യന്തര ടിക്കറ്റുകൾ ഇഷ്യൂ ചെയ്യാൻ പാടില്ലെന്നും നിർദേശങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്. ഫോട്ടോ: visit visa
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.