കാർബൺ പേപ്പർ കമ്പനി മലിനീകരണം; ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

കീഴ്​മാട്: എടയപ്പുറത്തെ എവറസ്റ്റ് കോട്ടിങ് ആൻഡ്​ പേപ്പേഴ്സ് എന്ന കാർബൺ പേപ്പർ നിർമാണ കമ്പനി വിരുദ്ധ സമരക്കാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. സ്ഥാപനം മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കാർബൺ കമ്പനി വിരുദ്ധ ജനകീയ സമരസമിതി പ്രതിഷേധം തുടങ്ങിയിട്ട് നാളേറെയായി. മനുഷ്യാവകാശ കമീഷൻ നിർദേശിച്ചിരിക്കുന്ന തരത്തിലുള്ള പരിശോധന നടന്നിട്ടില്ല. സ്​പെഷൽ ഗ്രാമസഭ വിളിച്ചു​ചേർക്കാൻ വാർഡ് 18 ലെ വോട്ടർമാർ അപേക്ഷ നൽകിയ കാര്യത്തിലും യാതൊരു നടപടിയും എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്. കമ്പനി പ്രവർത്തിക്കുന്ന ഏറ്റവും അടുത്ത ദിവസം വന്ന് പരിശോധന നടത്തി മനുഷ്യാവകാശ കമീഷന് റിപ്പോർട്ട് നൽകിക്കൊള്ളാമെന്ന സെക്രട്ടറിയുടെ ഉറപ്പിന്മേൽ ഉപരോധം അവസാനിപ്പിച്ചു. സമരസമിതി ഭാരവാഹികളായ സി.എസ്. അജിതൻ, വി.എ. റഷീദ്, എം.എം. അബ്ദുൽ അസീസ്, പി.എ. സിദ്ദീഖ്​, സി.എസ്. സജീവൻ, എം.ബി. ഉദയകുമാർ, ഉണ്ണി, സി.പി. അബ്ദുൽ, വി.എ. ലത്തീഫ്, നൗഷാദ്, ലൈജു എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. ക്യാപ്ഷൻ ea yas8 edayapuram എടയപ്പുറത്തെ കാർബൺ പേപ്പർ നിർമാണ കമ്പനിവിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കീഴ്​മാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.