മഹാരാജാസിലെ പഴയ ബോട്ടണി ക്ലാസിലേക്കൊരു ഫ്ലാഷ് ബാക്ക്

കൊച്ചി: 1959-62 കാലഘട്ടത്തിൽ മഹാരാജാസ് കോളജിൽ ബി.എസ്​സി ബോട്ടണിക്ക്​ പഠിച്ചവർ വീണ്ടും ഒത്തുചേർന്നു. പത്ത് പേരാണ് സംഗമത്തിനെത്തിയത്, എല്ലാവരും 80 കഴിഞ്ഞവർ. കൂടെ അവരെ പഠിപ്പിച്ച വൈക്കം സ്വദേശി കേശവൻ നമ്പൂതിരി എന്ന 96കാരനായ അധ്യാപകനും. കോളജിലെ ബോട്ടണി ഡിപ്പാർട്മെന്റിലാണ് ഈ അപൂർവസംഗമം നടന്നത്. മഹാരാജാസ് കോളജ് ഓൾഡ് സ്റ്റുഡന്റ്​സ് അസോസിയേഷൻ പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ, കോളജ് പ്രിൻസിപ്പൽ വി. അനിൽ, നിലവിലെ ബോട്ടണി വകുപ്പ് തലവൻ എന്നിവരും പങ്കെടുത്തു. 23 പെൺകുട്ടികളും ഏഴ് ആൺകുട്ടികളുമാണ്​ അന്ന് ക്ലാസിൽ ഉണ്ടായിരുന്നത്. ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം സംസാരിക്കുകപോലും പതിവില്ല എന്നത് നവ മഹാരാജാസുകാർക്ക് അത്ഭുതം ആകും. രണ്ടേ രണ്ട് പ്രണയമാണ് അന്ന് അറിയപ്പെട്ടിരുന്നത്. ഒന്ന്, വയലാർ രവിയും മേഴ്സിയും. രണ്ട്, ടി.വി.ആർ ഷേണായിയും സരോജവും. മുംബൈ പോർട്ട് ട്രസ്റ്റ്‌ ഡെപ്യൂട്ടി ചെയർമാൻ ഡോക്ടർ ജോസ് പോൾ ആയിരുന്നു മുഖ്യസംഘാടകൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.