കൊച്ചി: നവംബറിൽ നടക്കുന്ന സി.എ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾക്കായി തയാറെടുക്കുന്നവർക്കായി ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ച് പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നു. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ് പരീക്ഷകൾക്കായുള്ള ക്ലാസുകൾ ജൂൺ 15 നും ഫൈനൽ ഇന്റൻസീവ് ക്ലാസുകൾ ജൂലൈ 20 നും ആരംഭിക്കും. ഫൗണ്ടേഷൻ ക്ലാസുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ നടക്കും. ഇന്റർമീഡിയറ്റ് ക്ലാസുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ രാവിലെ ഒൻപത് വരെയും ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെയുമാണ്. സി.എ കോഴ്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി ജൂൺ 4 ശനിയാഴ്ച സൗജന്യ ബോധവത്‌കരണ ക്ലാസുകൾ നടക്കും. രാവിലെ 10 മുതൽ 12 മണി വരെ ചിറ്റൂർ റോഡിലെ വൈ. എം. സി. എ ഹാളിലായിരിക്കും ബോധവത്‌കരണ ക്ലാസ്. ഫോൺ: 8330885021 / 0484 2910651, 2910652, 2362027.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.