പല്ലാരിമംഗലം: പരിസ്ഥിതി ദിനാഘോഷ ഭാഗമായി ക്ലബുകൾക്കും അംഗൻവാടികൾക്കും സമ്മാനങ്ങളുമായി പല്ലാരിമംഗലം പഞ്ചായത്ത്. ദിനാഘോഷത്തിന്റെ ഭാഗമായി ചേർന്ന ആലോചന യോഗത്തിലാണ് അംഗൻവാടി കുട്ടികൾക്കായി 'എന്റെ മരം എന്റെ തണൽ' പരിപാടി നടത്താനും നല്ല നിലയിൽ വൃക്ഷത്തൈ പരിപാലിക്കുന്ന അംഗൻവാടിക്ക് സമ്മാനം നൽകാനും തീരുമാനിച്ചത്. പ്രസിഡന്റ് ഖദീജ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ എട്ടിന് അടിവാട് കവലയിൽ നടക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ. അബ്ബാസ്, പഞ്ചായത്ത് അംഗങ്ങളായ സീനത്ത് മൈതീൻ, നസിയ ഷെമീർ, റിയാസ് തുരുത്തേൽ, പഞ്ചായത്ത് സെക്രട്ടറി എം.എം. ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.