കൊച്ചി: ഹജ്ജിന് പുറപ്പെടുന്നവർക്ക് ഇടപ്പള്ളി പി.ടി. അബൂബക്കർ മൗലവി മെമ്മോറിയൽ ദാറുൽ ബനാത് അക്കാദമിയിൽ (സഹ്റാവിയ്യ കോളജ്) യാത്രയയപ്പ് നൽകി. അബ്ദുൽ മജീദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.ടി. അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. എ.എം. അബൂബക്കർ ഫൈസി പ്രാർഥന നിർവഹിച്ചു. അബ്ദുൽ അസീസ് മൗലവി ആണ്ടൂർ മുഖ്യപ്രഭാഷണവും ജില്ല ട്രെയിനർ സി.എം. അസ്കർ ബോധവത്കരണ ക്ലാസും നടത്തി. മാസ്റ്റർ ട്രെയിനർ അബ്ദുൽ ഹമീദ് ലക്ഷദ്വീപ്, മുഹമ്മദ് ബഷീർ ഫൈസി മുടിക്കൽ, കോഓഡിനേറ്റർ പി.ടി. അബ്ദുറഹിമാൻ ഫൈസി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.