മട്ടാഞ്ചേരി: ദീർഘദൂര ബസുകൾ അടക്കം യാത്ര ആരംഭിക്കുന്ന തോപ്പുംപടിയിൽ ബസ് സർവിസ് ടെർമിനൽ ആരംഭിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോപ്പുംപടി യൂനിറ്റ് 30ാം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. തോപ്പുംപടിയിലെ ഉപയോഗശൂന്യമായി കിടക്കുന്ന റവന്യൂ ഭൂമി ഇതിനായി ഉപയോഗപ്പെടുത്തണമെന്നും തോപ്പുംപടിയിൽ വാട്ടർ മെട്രോ ജെട്ടി നിർമിക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടു. ജില്ല ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് എസ്.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. പി.ബി. നാസർ, എൻ.പി. റസാഖ്, രാജൻ ജോസഫ്, നിഷാദ്, ഡിലൈറ്റ് പോൾ, എ.എസ്. യേശുദാസ്, എം.ആർ. നാരായണപണിക്കർ, ജോജൻ കോലോത്ത്, സി.പി. കിഷോർ, കെ.ജെ. ഫ്രാൻസിസ്, പി.ആർ. ബാബു, എ.പി. ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്.എ. ലത്തീഫ് (പ്രസി), എം.ആർ. നാരായണപണിക്കർ (സെക്ര), കെ.വി. ലോറൻസ് (ട്രഷ) എന്നിവരടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.