പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 'പോൾ മാനേജർ' ആപ്

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കാൻ പോൾ മാനേജർ ആപ്ലിക്കേഷൻ. തെരഞ്ഞെടുപ്പ് കമീഷന്‍റെ ഈ മൊബൈൽ ആപ്ലിക്കേഷന്‍റെ സഹായത്തോടെയാണ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നത്. മഹാരാജാസിലെ പോളിങ്​ സാമഗ്രികളുടെ വിതരണ കേന്ദ്രത്തിൽ എത്തിയ ഉദ്യോഗസ്ഥർക്ക് നൽകിയ ആദ്യ നിർദേശം പോൾ മാനേജർ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനായിരുന്നു. ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉദ്യോഗസ്ഥർ പൂർണമായും കമീഷന്‍റെ നിരീക്ഷണത്തിലാകും. പിന്നീട് പോളിങ്​ സ്റ്റേഷനിൽ എത്തിയ ശേഷവും വൈകീട്ടും പോളിങ്​ ദിവസവും ആപ്ലിക്കേഷനിൽ കൃത്യമായ വിവരങ്ങൾ ചേർക്കണം. ചൊവ്വാഴ്ച രാവിലെ മോക് പോൾ നടത്തുന്നതും പിന്നീട് രാവിലെ ഏഴിന് പോളിങ്​ ആരംഭിച്ച് ഓരോ ഘട്ടത്തിലും വോട്ടിങ്​ ശതമാനവും മറ്റു കാര്യങ്ങളും തെരഞ്ഞെടുപ്പ് കമീഷന് ലഭ്യമാകുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആപ്ലിക്കേഷനിൽ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ്. ജീവനക്കാരുടെ സുരക്ഷ, വോട്ടിങ്​ പ്രക്രിയ സുതാര്യമാക്കുക, ക്രമക്കേടുകളും പരാതികളും ഒഴിവാക്കുക തുടങ്ങിയവയാണ്​ ആപ്ലിക്കേഷൻ ലക്ഷ്യമിടുന്നത്. വാട്സ്​ആപ് പ്രീ പോൾ സർവേ നടത്തിയാൽ നടപടി കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രീ പോൾ സവേകൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ലംഘിച്ചാൽ കർശന നടപടി ഉണ്ടാവുമെന്നും കലക്ടർ അറിയിച്ചു. വാട്സ്​ആപ് തുടങ്ങിയ മാർഗങ്ങളിലൂടെ സർവേ നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. പൊലീസിന് ഇതുസംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.