'എന്റെ വോട്ട് എന്റെ അവകാശം... വോട്ടിന്റെ ഓർമക്കായി ഒരു മരം

കാക്കനാട്: .' വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തൃക്കാക്കര മണ്ഡലത്തിൽ ഏറെ ജനശ്രദ്ധ നേടിയ മുദ്രാവാക്യമായിരുന്നു ഇത്. തെരഞ്ഞെടുപ്പ് പ്രചാരകനും പരിസ്ഥിതി ജൈവസംരക്ഷണ പ്രവർത്തകനും വനമിത്ര പുരസ്കാര ജേതാവുമായ ഫിറോസ് അഹമ്മദ് ആലപ്പുഴയായിരുന്നു വ്യത്യസ്ത കാമ്പയിൻ നടത്തിയത്. 'വോട്ട് ഫോർ നേഷൻ, മാസ്ക് ഫോർ ലൈഫ്, ട്രീ ഫോർ നേച്ചർ' എന്ന പേരിലായിരുന്നു കാമ്പയിൻ. വൃക്ഷത്തൈ, ലഘുലേഖ, മാസ്കുകൾ എന്നിവയും കാമ്പയിന്റെ ഭാഗമായി വിതരണം ചെയ്തു. തൈക്കുടം, പൂണിത്തുറ, പേട്ട, ചമ്പക്കര, വൈറ്റില, തമ്മനം, പാലാരിവട്ടം, വാഴക്കാല, കാക്കനാട്, തൃക്കാക്കര തുടങ്ങി വിവിധയിടങ്ങളിലായിരുന്നു ഫിറോസ് കാമ്പയിൻ നടത്തിയത്. നേരത്തേ പാർലമെന്റ്, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായും തുടർന്ന് നടന്ന വിവിധ ഉപതെരഞ്ഞെടുപ്പുകളിലും സംസ്ഥാനത്തുടനീളം ഇത്തരത്തിൽ വേറിട്ട തെരഞ്ഞെടുപ്പ് ബോധവത്കരണ കാമ്പയിനുകൾ നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.