ഹാജി മാര്‍ക്ക് യാത്രയയപ്പ് നല്‍കി

മാലിപ്പുറം: വൈപ്പിന്‍ മേഖല മുസ്​ലിം ജമാഅത്ത് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിന്​ പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കി. മാലിപ്പുറം സങ്കേതം ഹജീത് പള്ളി അങ്കണത്തില്‍ അബൂബക്കര്‍ ഖാസിമി പള്ളിക്കര ഹജ്ജ് ക്ലാസ് നടത്തി. വൈപ്പിന്‍ മുസ്​ലിം ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ. ജമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ. അഷ്‌റഫ്, സാജു ഉസ്മാന്‍, ഇര്‍ഷാദ് മന്നാനി, റാഫി മാലിപ്പുറം എന്നിവര്‍ സംസാരിച്ചു. ഹാജിമാര്‍ക്കുള്ള ഉപഹാരങ്ങള്‍ പരിപാടിയില്‍ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.