ആലുവ: കെ.ജി.ടി.ഇ ടൈപ് റൈറ്റിങ് (ലോവർ, ഹയർ -ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രോസസിങ് എന്നീ വിഷയങ്ങളടങ്ങിയ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്സിൽ ചേരുന്നതിന് പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ സംഘടിപ്പിക്കുന്ന കോഴ്‌സിലേക്ക് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായ 18നും 35നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പഠന കാലയളവിൽ സ്റ്റൈപൻഡ് ലഭിക്കും. യോഗ്യതയുള്ള അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെന്ററിൽ അപേക്ഷ നൽകണം. വിവരങ്ങൾക്ക്: 0484 2623304, 6238965773.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.