കേശദാന ക്യാമ്പ് നടത്തി

പെരുമ്പാവൂര്‍: സ്നേഹാലയുടെയും മിറാക്കല്‍ ചാരിറ്റബിള്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ അർബുദ ബാധിതർക്കായി മൂന്നാമത് . കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ഉദ്ഘാടനം ചെയ്തു. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക് അധ്യക്ഷത വഹിച്ചു. അനുകരണ കലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച് സമൂഹമാധ്യമങ്ങളില്‍ സജീവമായ കട്ടപ്പന പുളിയന്മല സ്വദേശിനി ദേവനന്ദ രതീഷിനെയും സിനിമ- സീരിയല്‍ നടി ഷെറിന്‍ തോമസിനെയും ആദരിച്ചു. സീരിയല്‍ താരം നീരജപിള്ള, ചലച്ചിത്ര അക്കാദമി അംഗം മമ്മി സെഞ്ച്വറി, റോയല്‍ ഫുഡ്‌സ് ഉടമ ഡോ. ടി.സി. റഫീക്ക്, നെല്ലിമോളം സെന്റ് മേരീസ് സെഹിയോന്‍ യാക്കോബായ പള്ളി സഹവികാരി ഫാ. എല്‍ദോസ് തുരുത്തേല്‍, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബിനു ജോണ്‍, കോടനാട് എ.എസ്.ഐ തങ്കച്ചന്‍, എഴുത്തുകാരി കസ്തൂരി മാധവന്‍, ജോസ് നെറ്റിക്കാടന്‍ എന്നിവര്‍ സംസാരിച്ചു. സ്നേഹാലയ മാനേജിങ് ഡയറക്ടര്‍ ഡോ. ഡീക്കണ്‍ ടോണി മേതല നന്ദി പറഞ്ഞു. em pbvr 2 Baisil Paul പെരുമ്പാവൂര്‍ സ്നേഹാലയുടെയും മിറാക്കല്‍ ചാരിറ്റബിള്‍ അസോസിയേഷന്റെയും നേതൃത്വത്തില്‍ അർബുദ ബാധിതർക്കായി നടത്തിയ കേശദാന ക്യാമ്പ് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.