വാഹനാപകടത്തില്‍ പരിക്കേറ്റ വ്യാപാരി മരിച്ചു

കട്ടപ്പന: സ്കൂട്ടറിന് പിന്നില്‍ കാറിടിച്ച്​ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു. ഇടുക്കിക്കവല വേഴക്കൊമ്പില്‍ ഫിലിപ്പോസാണ്​ (മോനച്ചന്‍ -58) മരിച്ചത്. ഞായറാഴ്ച വൈകീട്ട്​ സംസ്ഥാനപാതയില്‍ പാറക്കടവിലായിരുന്നു അപകടം. സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെ പിന്നില്‍നിന്ന് എത്തിയ കാര്‍ മോനച്ചന്‍ സഞ്ചരിച്ച സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറോടിച്ചിരുന്ന നെടുങ്കണ്ടം കല്‍കൂന്തല്‍ പള്ളിത്താഴെ ഷിഹാബിനെതിരെ (38) കട്ടപ്പന പൊലീസ് കേസെടുത്തു​. ഇയാൾ മദ്യപിച്ചിരുന്നുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമാകും കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുകയെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യ: ജെസി. മക്കള്‍: എല്‍ദോസ് (ആസ്‌ട്രേലിയ), മിന്നു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന്​ സെന്‍റ്​ ജോര്‍ജ് യാക്കോബായ പള്ളി സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.