ഹരിത വർണപ്പൂക്കളായി പുതിയ ഇനം 'കൽത്താമര'

ആലപ്പുഴ: പശ്ചിമഘട്ടത്തിൽനിന്ന്​ കൽത്താമര വിഭാഗത്തിൽപെടുന്ന പുതിയ ഇനം സസ്യത്തെ കണ്ടെത്തി. ഇടുക്കി ജില്ലയിലെ പെരിയാർ വന്യജീവിസങ്കേതത്തിലെ ഉയരംകൂടിയ മലകളിൽ പാറകളുടെ വിടവുകളിലാണ് ഇവ വളരുന്നത്. ഈർപ്പം വലിച്ചെടുത്ത്​ പാറകളിൽ പറ്റിപ്പിടിച്ചുവളരുന്ന ഇവ മഴക്കാലം അവസാനിക്കുന്നതോടെ നശിക്കുകയും വീണ്ടും ജലാംശം ലഭിക്കുമ്പോൾ വിത്തുകൾ മുളച്ചുതുടങ്ങുകയും ചെയ്യും. 'ഹെങ്കെലിയ വിരിഡിഫ്ലോറ' എന്നാണ് ഇതിന്‍റെ ശാസ്ത്രനാമം. പശ്ചിമഘട്ടത്തിൽ 15ഇനം കൽത്താമരകൾ കണ്ടെത്തിയിട്ടുണ്ട്. പച്ച നിറത്തിലുള്ള പൂക്കൾ, വലുപ്പം കുറഞ്ഞ പുരുഷകേസരങ്ങൾ, ഉരുണ്ട കായകൾ എന്നിവ പുതിയ ഇനത്തിന്‍റെ പ്രത്യേകതയാണ്. ആലപ്പുഴ സനാതന ധർമ കോളജിലെ സസ്യശാസ്ത്രവിഭാഗം അധ്യാപകൻ ഡോ. ജോസ് മാത്യു, വയനാട് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സീനിയർ ടെക്നിക്കൽ ഓഫിസർ സലിം പിച്ചൻ, കേരള യൂനിവേഴ്‌സിറ്റി സസ്യശാസ്ത്രവിഭാഗം പ്രഫസർ ഡോ. പി.എം. രാധാമണി, ചെമ്പഴന്തി കോളജിലെ ഡോ. എസ്​.എസ്​.ഉഷ, തിരുവനന്തപുരം എം.ജി കോളജിലെ സുസ്മിത രാജു എന്നിവരടങ്ങിയ ഗവേഷണസംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. കൽത്താമര ഇനം സസ്യങ്ങൾ കിഡ്നി സ്​റ്റോണുകളെ പ്രതിരോധിക്കാൻ കഴിവുള്ളതാണ്. ഫിൻലൻഡിൽനിന്ന്​ പ്രസിദ്ധീകരിക്കുന്ന അനൽസ് ബോട്ടാനിസി ഫെന്നിസി എന്ന സസ്യശാസ്ത്ര മാഗസിന്‍റെ പുതിയ ലക്കത്തിൽ ഈ സസ്യത്തെക്കുറിച്ച്​ പ്രബന്ധമുണ്ട്​. APG kalthamara, APG kalthamara flower ഹെ​ങ്കെലിയ വിരിഡിഫ്ലോറ എന്ന സസ്യവും പൂക്കളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.