സ്ത്രീധന, ആർഭാട വിവാഹങ്ങൾക്ക്​ എതിരെ കാമ്പയിൻ

കൊച്ചി: സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും മ്ലേച്ഛമായി സമൂഹം കണക്കാക്കുന്ന കാലം വിദൂരമല്ലെന്ന്​ എം.എസ്​.എസ്​. ആർഭാട വിവാഹങ്ങളും അതുപോലെ ഒഴിവാക്കപ്പെടേണ്ടതാണ്​. സ്ത്രീധന വിപത്തിന്​ അടിമപ്പെട്ട്​ ജീവിതം ഹോമിക്കുന്നത്​ തടയാൻ ഇസ്​ലാമിക വിവാഹ നിയമങ്ങൾ പ്രാവർത്തികമാക്കേണ്ടതുണ്ടെന്നും ജില്ല കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീധന, ആർഭാട വിവാഹ വിരുദ്ധ കാമ്പയിൻ അഭി​പ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി ഡോ. കെ.കെ. മുഹമ്മദ്​ യൂസുഫ്​ കാമ്പയിൻ ഉദ്​ഘാടനംചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എം. സലീം അധ്യക്ഷത വഹിച്ചു. അഡ്വ. പി.കെ. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ്​ ​പ്രസിഡന്‍റ്​ ബഷീർ മദനി, ചലച്ചിത്രകാരൻ ആദം അയൂബ്​, കെ. റസിയ, ജില്ല ട്രഷറർ പ്രഫ. വി.യു. നൂറുദ്ദീൻ, ജോയന്‍റ്​ സെക്രട്ടറി പി.എ. അഷറഫ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.