കൊച്ചി- ലക്ഷദ്വീപ് ഒപ്ടിക്കൽ ഫൈബർ കേബിൾ ശൃംഖല സ്ഥാപിക്കുന്നു

മട്ടാഞ്ചേരി: കൊച്ചി - ലക്ഷദ്വീപ് അന്തർവാഹിനി ഓപ്ടിക്കൽ ഫൈബർ കേബിൾ ശൃംഖലകൾ സ്ഥാപിക്കുന്നു. കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രാലയം പദ്ധതിക്ക് അനുമതി നൽകി. 2023 ഒക്ടോബറിൽ പദ്ധതി കമീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. വിവര സാങ്കേതിക മേഖലയിലും ആശയവിനിമയ സംവിധാനത്തിലും പദ്ധതി ഏറെ ഗുണകരമാകും. 2020 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണിതെങ്കിലും കോവിഡ്​ പ്രതിസന്ധി മൂലം പദ്ധതി നീണ്ടുപോവുകയായിരുന്നു. അന്തർവാഹിനി ശൃംഖല പൂർത്തിയാകുന്നതോടെ നിലവിൽ ദ്വീപിലെ 1.71 ജി.പി.ബി.എസ് ബാൻഡ് വിഡ്ത്ത് 100 ജി.പി.ബി.എസ് ആയി ഉയരും. 61 കോടി രുപയുടേതാണ് പദ്ധതി. ലക്ഷദ്വീപിൽ നിലവിലുള്ള 19 2ജി ടവറുകൾ 4ജി നിലവാരത്തിലേക്കുയർത്തുക, 18 പുതിയ 4ജി ടവറുകൾ സ്ഥാപിക്കുക, വീടുകളിൽ ഇൻറർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കി 225 കിലോമീറ്റർ ഓപ്ടിക് ഫൈബർ കേബിൾ സ്ഥാപിക്കുക എന്നിവയാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. 2021ൽ ദ്വീപിലെ ബി.എസ്.എൻ.എൽ സംവിധാനവും വിപുലീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.