താക്കോല്‍ദ്വാര ശസ്ത്രക്രിയ വിദഗ്​ധരുടെ അന്തര്‍ദേശീയ സമ്മേളനം തുടങ്ങി

കൊച്ചി: താക്കോല്‍ദ്വാര ശസ്ത്രക്രിയ വിദഗ്​ധരുടെ അന്തര്‍ദേശീയ സമ്മേളനം എം.ഐ.എസ് കോണ്‍ 2022 ആരംഭിച്ചു. സൊസൈറ്റി ഓഫ് എന്‍ഡോസ്‌കോപ്പിക് ആൻഡ്​ ലാപ്രോസ്‌കോപ്പിക് സര്‍ജന്‍സ് ഓഫ് ഇന്ത്യ ദക്ഷിണ മേഖല സമ്മേളനവും ഇതോടൊപ്പം നടക്കുന്നുണ്ട്. വി.പി.എസ് ലേക്​ഷോര്‍ മിനിമലി ഇന്‍വേസിവ് സര്‍ജറി വിഭാഗം, ഇന്ത്യന്‍ ഹെര്‍ണിയ സൊസൈറ്റി (ഐ.എച്ച്.എസ്) അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യ (എ.എസ്.ഐ) കേരള ഘടകം, വെര്‍വെന്‍ഡൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കീഹോള്‍ ക്ലിനിക് കൊച്ചി എന്നിവ സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിവിധതരം താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ വി.പി.എസ് ലേക്​ഷോറിൽനിന്നും​ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മറ്റ് ഏഴ് ആശുപത്രികളില്‍നിന്നും സംപ്രേക്ഷണം ചെയ്യും. ഇന്ത്യയിലും വിദേശത്തുനിന്നുമായി ഇരുനൂറിലധികം ശസ്ത്രക്രിയ വിദഗ്​ധര്‍ പങ്കെടുക്കുന്നുണ്ട്​. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ പ്രഫ. എം.സി. മിശ്ര സമ്മേളനം ഉദ്ഘാടനം ചെയ്തു. സെല്‍സി ദേശീയ അധ്യക്ഷന്‍ ഡോ. രാജേഷ് ബോജ്വാനി മുഖ്യാതിഥിയായി. സെല്‍സി സെക്രട്ടറി ഡോ. അമിത് ശ്രീവാസ്തവ, എ.എസ്‌.ഐ ചെയര്‍മാന്‍ ഡോ. ഇ.വി. ഗോപി, വെര്‍വെന്‍ഡൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ആര്‍. പത്മകുമാര്‍, വി.പി.എസ് ലേക്​ഷോര്‍ ആശുപത്രി സി.ഇ.ഒ എസ്.കെ. അബ്ദുല്ല, ചീഫ് ഓഫ് സ്റ്റാഫ് ഡോ. മോഹന്‍ മാത്യു, യെനപ്പോയ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. എം. വിജയകുമാര്‍, ഐ.എം.എ പ്രസിഡന്റ് ഡോ. മരിയ വർഗീസ്, ഓര്‍ഗനൈസിങ്​ സെക്രട്ടറി ഡോ. മധുകര്‍ പൈ, കീഹോള്‍ ക്ലിനിക് ജനറല്‍ മാനേജര്‍ പ്രേംമ്‌ന സുബിന്‍, അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയുടെ മുന്‍ ദേശീയ പ്രസിഡന്റ് ഡോ. എസ്.കെ. മിശ്ര എന്നിവർ സംസാരിച്ചു. EKG key hole - താക്കോല്‍ദ്വാര ശസ്ത്രക്രിയ വിദഗ്​ധരുടെ അന്തര്‍ദേശീയ സമ്മേളനം വി.പി.എസ് ലേക്​ഷോര്‍ ആശുപത്രിയില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡയറക്ടര്‍ പ്രഫ. എം.സി. മിശ്ര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.