ഇരുചക്ര വാഹന പ്രചാരണ ജാഥ നടത്തി

കാക്കനാട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തി‍ൻെറ ഭാഗമായി യൂത്ത് കോൺഗ്രസ്‌ (എസ്) ജില്ല കമ്മിറ്റി ഇരുചക്ര വാഹന ജാഥ സംഘടിപ്പിച്ചു. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്‍റ്​ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എക്ക് പതാക കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. രാഷ്ട്രീയമായി ഈ തെരഞ്ഞെടുപ്പിനെ നേരിടാൻ കഴിയാതെ എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ വ്യക്തിഹത്യ ചെയ്യുന്ന സമീപനമാണ് യു.ഡി.എഫ് സ്വീകരിക്കുന്നതെന്നും ഇതിന് തൃക്കാക്കരയിലെ ജനങ്ങൾ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത്‌ കോൺഗ്രസ്‌ (എസ്) ജില്ല പ്രസിഡന്‍റ്​ എ.എസ്. അമൽ അധ്യക്ഷത വഹിച്ചു. ടി.വി രാജേഷ് എം.എൽ.എ, എം. വിജിൻ എം.എൽ.എ, കോൺഗ്രസ്‌ (എസ്) ജില്ല പ്രസിഡന്‍റ്​ ബി.എ. അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ (എസ്) ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇരുചക്ര വാഹന ജാഥ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.