കാക്കനാട്: എറണാകുളം ആർ.ടി ഓഫിസ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകളുടെ മഴക്കാലപൂർവ പരിശോധന നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പു വരുത്തുന്നതിൻെറ ഭാഗമായായിരുന്നു പരിശോധന. എറണാകുളം ആർ.ടി.ഒ പി.എം. ഷെബീർ, ജോ.ആർ.ടി.ഒ. കെ.കെ. രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശനിയാഴ്‌ച രാവിലെ ഒമ്പത് മുതൽ കാക്കനാട് രാജഗിരി കോളജിന് സമീപത്ത് പരിശോധന. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 250 ഓളം വാഹനങ്ങളായിരുന്നു എത്തിയത്. പരിശോധനയിൽ തൃപ്തികരമായി കണ്ടെത്തിയ ബസുകളിൽ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. മുപ്പതിലധികം ബസുകളാണ് മടക്കി അയച്ചത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയശേഷം ഹാജരാക്കാനാണ് ഇവർക്ക് നൽകിയിട്ടുള്ള നിർദേശം. ഫിറ്റ്നസ് ലഭിക്കാതെ സർവിസ് നടത്തിയാൽ പിടികൂടി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബോധവത്കരണ പരിപാടിയിൽ ആർ.ടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എസ്.പി. ബിജുമോൻ ക്ലാസ് എടുത്തു. ഫോട്ടോ: എറണാകുളം ആർ.ടി.ഒ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകൾക്കായി ഫിറ്റ്നസ് പരിശോധന നടത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.