എൽ.ഡി.എഫ് നൂറ് തികക്കും -ബിനോയ് വിശ്വം എം.പി

കൊച്ചി: കരുതലും വികസനവും നടപ്പാക്കി ജനപിന്തുണ നേടിയ എൽ.ഡി.എഫ്​ സർക്കാറിന് അനുകൂലമായി തൃക്കാക്കരയിലെ കാറ്റ് വീശുകയാണെന്നും എൽ.ഡി.എഫ് നൂറ് തികക്കുമെന്നും ബിനോയ് വിശ്വം എം.പി പറഞ്ഞു. തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫി‍ൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രവാസി ഫെഡറേഷൻ സംഘടിപ്പിച്ച റോഡ് ഷോ കാക്കനാട്ട്​ ഫ്ലാഗ്ഓഫ്​ ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി ഫെഡറേഷൻ ജില്ല പ്രസിഡന്‍റ്​ പി.കെ. രാജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പി. സുനീർ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി എം.ടി. തങ്കച്ചൻ, ട്രഷറർ സി.എം. ഇബ്രാഹിം കരീം, കെ.കെ. സന്തോഷ് ബാബു, അജിത് അരവിന്ദ്, ഷക്കീർ ചുള്ളിക്കാട്ട്, മജീദ് വാഴക്കാല എന്നിവർ സംസാരിച്ചു. ചിത്രം: EC Pravasi Federation 1 പ്രവാസി ഫെഡറേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ. ജോസഫി‍ൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച റോഡ് ഷോ ബിനോയ് വിശ്വം എം.പി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.