കൊച്ചി: പരസ്യ പ്രചാരണം അവസാനിക്കാൻ ഒരുദിനം മാത്രം ബാക്കിനിൽക്കേ മണ്ഡലത്തിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാണ് ഡോ. ജോ ജോസഫ് ശനിയാഴ്ച മണ്ഡല പര്യടനം അവസാനിപ്പിച്ചത്. അധികം സമയം ചെലവഴിക്കാന്‍ കഴിയാതിരുന്ന പ്രദേശങ്ങളിലുമെത്തി വീടുകള്‍ കയറിയിറങ്ങി. തമ്മനത്തെ കോളനികളും വീടുകളും ഫ്ലാറ്റുകളും സന്ദര്‍ശിച്ചാണ് ദിവസം ആരംഭിച്ചത്. പാലാരിവട്ടത്ത് തുറന്ന വാഹനത്തില്‍ പര്യടനം നടത്തി. ബാലസംഘം കലാജാഥ സംഘം പാട്ടുപാടിയും നൃത്തം ചെയ്തും ഡോ. ജോയെ വരവേറ്റു. പാലാരിവട്ടത്തെ പര്യടനത്തില്‍ ഇടവഴികളിലേക്കിറങ്ങി വീടുകളും സന്ദര്‍ശിച്ചു. പര്യടനത്തിനിടെ എളംകുളം ഫാത്തിമ മാത പള്ളിയുടെ കിഴക്കുവശത്തെ വീടുകളിലെത്തി. 38 കുടുംബങ്ങളാണ് ഇവിടെയുള്ളത്. വെണ്ണല, തമ്മനം, പാലാരിവട്ടം, കടവന്ത്ര, വാഴക്കാല, കാക്കനാട്, തുതിയൂർ തുടങ്ങി മണ്ഡലത്തിലെ പ്രദേശങ്ങളിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി പിന്തുണ അഭ്യർഥിച്ചു. ചില മരണവീടുകളില്‍ ആശ്വാസമായെത്തുകയും ചെയ്തു. കാക്കനാട് സെസിലെ വിവിധ കമ്പനികൾ സന്ദർശിച്ചു. പിന്തുണ തേടാൻ പാഞ്ഞ് ഉമ തോമസ് കൊച്ചി: പരമാവധിപേരെ നേരിൽകണ്ട് വോട്ട് അഭ്യർഥിക്കുന്ന വിധത്തിലായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിൻെറ പ്രചാരണം. 'സമയം ഒരുപാട് വൈകി. എല്ലാവരെയും നേരിൽ കാണാൻ പറ്റിയിട്ടില്ല. എല്ലാവരുടെ അടുത്തും എത്താൻ കഴിയാത്തതിൽ ദുഃഖമുണ്ട്. എല്ലാവരും വീട്ടിലെ എല്ലാവരോടും പറയണം. അയൽപക്കങ്ങളിലും പറയണം. സഹായിക്കണം പ്രാർഥിക്കണം' ചളിക്കവട്ടം ഫ്രൂട്ടോ മാൻസ് കമ്പനിയിൽ തൊഴിലാളികളോട് വോട്ട് അഭ്യർഥിച്ച് എത്തിയ ഉമ പറഞ്ഞു. പ്രചാരണം ആരംഭിച്ചത് വെണ്ണലയിൽനിന്നായിരുന്നു. ചേവേലി നഗറിലെ ചളിക്കവട്ടം പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥന നടത്തി. കടന്നുചെന്ന ഓരോ വീടുകളിലും അവർക്ക് ഉമയോട് പങ്കുവെക്കാൻ ഉണ്ടായിരുന്നത് പി.ടിയുടെ ഓർമകളായിരുന്നു. തുടർന്ന് സ്കൈലൈൻ ഫ്ലാറ്റിലെത്തി വോട്ടർമാരുടെ പിന്തുണ തേടി. പിന്നീട് കടവന്ത്ര കുതിച്ചിറ പ്രദേശത്തെ വീടുകൾ സന്ദർശിച്ചു. തോപ്പിൽ ക്വീൻമേരി പാരിഷ് ഹാൾ ചർച്ചിലെത്തി അവിടെ ഉണ്ടായിരുന്നവരോട് വോട്ട് തേടി. പണ്ടാരച്ചിറ കോളനിയിലും ഇളംകുളം കോർപറേഷൻ കോളനിയിലും പിന്തുണതേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.