വൈപ്പിന്‍: ചെറായി മുസ്ലിം മഹല്ല് ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ അധികാരികള്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധസംഗമം നടത്തി. മസ്ജിദ് ഖത്തീബ് സലിം മിസ്ബാഹി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡന്‍റ് കെ.കെ. അബ്ദുൽ റഹ്മാന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.എ. അബ്ദു, അഫ്‌സര്‍ എന്നിവർ നേതൃത്വം നല്‍കി. എടവനക്കാട് ജമാഅത്ത് കമ്മിറ്റി മസ്ജിദിന് മുന്നില്‍ സംഘടിപ്പിച്ച സംഗമം ഇമാം മുഹമ്മദ് സലീം നദ്‌വി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്‍റ് കെ.എസ്. അബ്ദുസ്സലാം, സെക്രട്ടറി എ.യു. യൂനസ്, ട്രഷറര്‍ പി.എ. ഷാനവാസ് തുടങ്ങിയവർ നേതൃത്വം നല്‍കി. Gan vapi prathishedham ഗ എടവനക്കാട് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.