വെൽഫെയര്‍ പാര്‍ട്ടി പൗരസംഗമം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: 'വാശിക്ക്​ മുന്നില്‍ കീഴടങ്ങില്ല, കെ-റെയില്‍ കേരളത്തിന്​ വേണ്ട' മുദ്രാവാക്യമുയല്‍ത്തി വെൽഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രിനിവാസില്‍ പൗരസംഗമം സംഘടിപ്പിച്ചു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഇ. ബാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പ്രേമ ജി. പിഷാരടി മുഖ്യപ്രഭാഷണം നടത്തി. ദേശീയപാത സമരസമിതി ചെയര്‍മാന്‍ ഹാഷിം ചേന്ദാമ്പിള്ളി വിഷയാവതരണം നടത്തി. മുസ്​ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ്​ സുബൈര്‍ ഓണമ്പിള്ളി, മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബ രാമചന്ദ്രന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം പി.എ. സിദ്ദീഖ്, സഹിദ റഹീം, പി.എം. നൗഫല്‍ എന്നിവര്‍ സംസാരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം സെക്രട്ടറി പി.എച്ച്. നിസാര്‍ സ്വാഗതവും വൈസ് പ്രസിഡന്‍റ്​ അന്‍വര്‍ നന്ദിയും പറഞ്ഞു. em pbvr 1 Razak Paleri വെൽ​ഫെയര്‍ പാര്‍ട്ടി പെരുമ്പാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രിനിവാസില്‍ സംഘടിപ്പിച്ച പൗരസംഗമം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.