ആലുവ: കളിയും ചിരിയും ചിന്തയും പഠനവുമായി ആലുവ സബ് ജില്ലയിലെ ഭിന്നശേഷി വിദ്യാർഥികളുടെ ത്രിദിന ക്യാമ്പ്. സംസ്ഥാന സർക്കാറും സമഗ്രശിക്ഷ കേരളവുമാണ് ആലുവ ബി.ആർ.സിക്ക് കീഴിൽ നടക്കുന്ന ക്യാമ്പിന് നേതൃത്വം നൽകുന്നത്. വൈ.എം.സി.എ ക്യാമ്പ് സൈറ്റിൽ നടക്കുന്ന സഹവാസ ക്യാമ്പിൻെറ ഭാഗമായി നടന്ന വിമാനത്താവള സന്ദർശനം കുട്ടികൾക്ക് ആവേശമേകി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സതീശൻ ഉദ്ഘാടനം ചെയ്തു. ആദ്യദിനത്തിൽ നടൻ ജോയ് ജോൺ ആന്‍റണി, ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി സുരേന്ദ്രൻ, സിനിമ സംവിധായകൻ ഒ.സി. വക്കച്ചൻ, നടൻ വിപിൻ, പരിസ്ഥിതി പ്രവർത്തകനായ സുബൈർ എന്നിവർ പങ്കെടുത്തു. വിവിധ പരിപാടികളിൽ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ജോസ്പെറ്റ് തെരേസ് ജേക്കബ്, എസ്.എസ്.കെ പ്രോഗ്രാം ഓഫിസർ സോളി വർഗീസ്, ബ്ലോക്ക് കോഓഡിനേറ്റർ ആർ.എസ്. സോണിയ, വൈ.എം.സി.എ ചെയർമാൻ ഷാജി കെ. കുര്യൻ, വർഗീസ് അലക്സാണ്ടർ, കെ.എൽ. ജ്യോതി, മുഹമ്മദ് അമൽ, ഫാത്തിമ അഫ്സത്ത് എന്നിവരും പങ്കെടുത്തു. സിയാൽ, ഐ.സി.എ.ഐ, ലയൺസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് വിമാനത്താവളം സന്ദർശിച്ചത്. ലയൺസ് ജില്ല ഗവർണർ വി.സി. തോമസ് വിമാനത്താവള യാത്ര ഫ്ലാഗ്ഓഫ് ചെയ്തു. ക്യാപ്‌ഷൻ ea yas6 brc ഭിന്നശേഷി വിദ്യാർഥികളുടെ വിമാനത്താവള സന്ദർശനത്തിന് ലയൺസ് ജില്ല ഗവർണർ വി.സി. തോമസ് ഫ്ലാഗ്ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.