ഇരിക്കാൻപോലും അനുവദിക്കാതെ കൊതുക്​

പെരുമ്പാവൂര്‍: നഗരസഭയിലെ സൗത്ത് വല്ലം റയോണ്‍പുരം പ്രദേശങ്ങളില്‍ കൊതുക് ശല്യം രൂക്ഷമാകുന്നതായി പരാതി. പൂട്ടിക്കിടക്കുന്ന റയോണ്‍സ് കമ്പനി വളപ്പ് മാലിന്യം തള്ളൽ കേന്ദ്രമായി മാറിയിരുന്നു. സൗത്ത് വല്ലം മുസ്​ലിം പള്ളിക്ക് തെക്കുവശത്തുള്ള മലിക്കിപ്പാടത്ത് ഏതാനും ആഴ്ചകളായി മഴവെള്ളവും മലിനജലവും കെട്ടിക്കിടക്കുന്നുമുണ്ട്​. മലിക്കിപ്പാടത്തി‍ൻെറ നാലുവശവും വീടുകളാണ്. കൊതുകുശല്യം മൂലം ഇവിടെ ജീവിക്കാനാകാത്ത സ്ഥിതിയാണെന്ന് പരിസരവാസികള്‍ പറയുന്നു. പാടത്തെ വെള്ളം പുരാതനകാലം മുതല്‍ ഒഴുകിപ്പോയിരുന്ന മുടിക്കല്‍ തോട്ടിലേക്കുള്ള ചെറുതോട് ഉപയോഗശൂന്യമായി കിടക്കുകയാണ്. നഗരസഭ നേതൃത്വത്തില്‍ 26ാം വാര്‍ഡിലെ ചെന്താര റോഡിന് കുറുകെ നെച്ചുപാടം ഭാഗത്തുനിന്ന് പുതിയൊരു കാന നിര്‍മാണം ആരംഭിച്ചെങ്കിലും പരാതികളും എതിര്‍പ്പുകളും കാരണം പാതിയില്‍ നിലച്ചു. 27ാം വാര്‍ഡിലെ കുത്തുകല്ല് മുതല്‍ ഒഴുകിയെത്തുന്ന വെള്ളവും മലിനജലവും മലക്കിപ്പാടത്ത് കെട്ടിക്കിടന്ന് കിണറുകളിലേക്ക് വ്യാപിച്ച് കുടിവെള്ളം മലിനമാകുന്ന സ്ഥിതിയാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മുന്‍കാലങ്ങളില്‍ നഗരസഭ മരുന്ന് തളിക്കലും ബ്ലീച്ചിങ് പൗഡര്‍ വിതറലും നടത്തിയിരുന്നത് ഇത്തവണ മുടങ്ങി. മഴക്കാലമായതോടെ കൊതുക് പെരുകി ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പകരുമെന്നുമുള്ള ആശങ്ക നിലനിൽക്കുന്നു. കൊതുക് നശീകരണത്തിന് ഫോഗിങ് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ നടത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകൻ എം.ബി. ഹംസ നഗരസഭ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്​. em pbvr 1 Malikki Padam സൗത്ത് വല്ലം ഭാഗത്തെ മലിക്കിപ്പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.