കാലടി: പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ഗ്രാമവാസികൾ ദുരിതത്തിൽ. 15-ാം വാർഡിൽ മറ്റൂര ഭാഗത്ത് മട്ടപ്പുറം എ.സി കോളനി, തലാശ്ശേരി ഭാഗത്തേക്കുള്ള ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടിയാണ് ശുദ്ധജലം പാഴാകുന്നത്. ഒരാഴ്ചയിലധികമായി പൈപ്പ് ലൈൻ പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുകയാണ്. അടിയന്തരമായി അതോറിറ്റി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അറ്റകുറ്റപ്പണികൾ നടത്തി നാട്ടുകാർക്ക് കുടിവെള്ളം ലഭ്യമാക്കണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്തംഗം സിജോ ചൊവ്വരാൻ ആവശ്യപ്പെട്ടു. ചിത്രം--മറ്റൂർ തലാശ്ശേരി ഭാഗത്ത് പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പാഴാകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.