പഴകിയ ഭക്ഷണം പിടികൂടി; ഹോട്ടൽ പൂട്ടിച്ചു

കൊച്ചി: കടവന്ത്രയിൽ ഹോട്ടലിൽനിന്ന്​ പഴകിയതും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ പിടികൂടി. കെ.പി വള്ളോന്‍ റോഡില്‍ സെന്‍റ് ജോസഫ് പള്ളിക്ക് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന ട്രിപ്പിള്‍ എഫ്​ 5 സ്റ്റാർ കിച്ചൻ എന്ന സ്ഥാപനത്തിൽനിന്നാണ് പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തത്. ഇതേതുടർന്ന്​ ആരോഗ്യവകുപ്പ്​ സ്ഥാപനം താൽക്കാലികമായി പൂട്ടിച്ചു. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.വി. സുരേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. വിനു മോഹന്‍ എന്നിവര്‍ പങ്കെടുത്തു. photo - EC hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.